കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, മണിമുണ്ടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനു കുത്തേറ്റു. ഷമീമബാനു എന്ന സ്ത്രീക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുഖത്ത് സാരമായി പരിക്കേറ്റ ഷമീമ ബാനുവിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പരിയാരത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മകനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അക്രമത്തിന്റെ കാരണം എന്താണെന്നു അറിയില്ലെന്നും ഷമീമബാനുവിന്റെ മൊഴിയെടുക്കാന്‍ പൊലീസ് പരിയാരത്തേക്ക് പോയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
