കാസര്‍കോട്: പത്ത് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളായ കാരാട്ട് നൗഷാദ് ഉള്‍പ്പെട രണ്ടുപേരെ കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) രണ്ടുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളങ്കര ബാങ്കോട് സ്വദേശി ബി.എ ഷംസുദ്ദീന്‍(46), കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദ്(47) എന്നിവരെയാണ് ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 3 മാസംകൂടി അധിക തടവു അനുഭവിക്കണം. 2020 ഒക്ടോബര്‍ പത്തിന് ഉച്ചയ്ക്ക് 12.30 മണിക്ക് നീലേശ്വരം- പള്ളിക്കര റെയില്‍വെ ഗേറ്റിന് സമീപം ദേശീയ പാതയില്‍ വച്ചാണ് കാറില്‍ കടത്തിയ കഞ്ചാവ് പിടികൂടിയത്. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.വി മഹേഷാണ് കഞ്ചാവ് പിടികൂടുകയും, പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തത്. തുടരന്വേഷണം നടത്തിയത് ചന്തേര ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.നാരായണനും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പി സുനില്‍ കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, അഡ്വ.ചിത്രകല എന്നിവര്‍ ഹാജാരായി.
