കാസര്‍കോട്: ബിജെപി പ്രവര്‍ത്തകരില്‍ നിന്നും ധനസമാഹരണം നടത്തി ജില്ലയില്‍
ഭരണഘടനാശില്‍പ്പിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ ഡോ. ബി. ആര്‍. അംബേദ്കറിന്റെ
പ്രതിമയും ഉചിതമായ സമാരകവും നിര്‍മ്മിക്കാന്‍ ബിജെപി മുന്‍കൈയ്യെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. ഡോ. ബി.ആര്‍ അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുന്‍കാലങ്ങളില്‍ അംബേദ്കറിന് ഭാരതരത്‌നം നിഷേധിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ അംബേദ്കര്‍ സ്‌നേഹം നടിക്കുകയാണെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനഗര്‍ ‘ഡോ.ബി.ആര്‍. അംബേദ്കര്‍: കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അവഗണനയും നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദരവും’ എന്ന വിഷയം അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് എ.കെ കയ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.മണികണ്ഠ റൈ, ജനറല്‍ സെക്രട്ടറിമാരായ എന്‍. ബാബുരാജ്, പി.ആര്‍. സുനില്‍, ജില്ലാ സെക്രട്ടറിമാരായ സഞ്ജീവ പുലിക്കൂര്‍, പുഷ്പ ഗോപാലന്‍, പ്രമീള മജല്‍, അശ്വിനി കെ.എം, ജില്ലാ ട്രഷറര്‍ വീണാ കുമാരി, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന്‍, രാമപ്പ മഞ്ചേശ്വരം സംസാരിച്ചു.
