കാസര്‍കോട്: ലൈംഗിക ചേഷ്ട കാണിച്ചത് ചോദ്യം ചെയ്ത യുവതിയെ കെട്ടിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസ്. സജി കാളിയാനം, ഷാജി ബിരിക്കുളം എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ പരപ്പയ്ക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ വച്ച് ഒന്നാം പ്രതി പെട്ടിക്കട ഉടമയായ യുവതിക്കു നേരെ ചേഷ്ട കാണിച്ചതോടെയാണ് സംഭവത്തിനു തുടക്കം. ഇതു ചോദ്യം ചെയ്ത യുവതിയെ ബലപ്രയോഗത്തിലൂടെ ശരീരത്തോട് അടുപ്പിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നു വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇതിനിടയില്‍ രണ്ടാം പ്രതി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
