കണ്ണൂര്‍: ജോലി തേടിയെത്തിയ പാലക്കാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ വളപട്ടണം, കാട്ടാമ്പള്ളി, ഗ്യാസ് ഏജന്‍സിക്കു സമീപത്തെ ബഷീറി(31)നെ വളപട്ടണം എസ്.ഐ ടി.എം വിപിന്‍ അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയും സുഹൃത്തായ യുവാവും കണ്ണൂരിലെത്തി ജോലി അന്വേഷിച്ചു നടക്കുകയായിരുന്നു. ബഷീറിന്റെ സുഹൃത്താണ് യുവതിയുടെ സുഹൃത്തായ യുവാവ്. ഇരുവരെയും ബുധനാഴ്ച രാത്രി കാട്ടാമ്പള്ളിയിലുള്ള തന്റെ വീട്ടിലേക്ക് താമസിക്കാന്‍ ക്ഷണിച്ചാണ് ബഷീര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.
