കാസര്‍കോട്: ഡിവൈഎഫ്‌ഐ നേതാവായിരുന്ന ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനാചരണത്തിനു തുടക്കമായി. ചൊവ്വാഴ്ച രാവിലെ ഷേഡിക്കാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പി. രഞ്ജിത്ത് പതാക ഉയര്‍ത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി റജീഷ് വെള്ളാട്ട്, പ്രസിഡണ്ട് ഷാലുമാത്യു, നേതാക്കളായ കെ. സബീഷ്, പി. ശിവപ്രസാദ് വി.വി രമേശന്‍, കെ.ആര്‍ ജയാനന്ദ, സി.എ സുബൈര്‍, ഡി. സുബ്ബണ്ണ ആള്‍വ, പി. രഘുദേവന്‍, സച്ചിന്‍രാജ്, നാസിറുദ്ദീന്‍ മലങ്കരെ സംസാരിച്ചു. വൈകുന്നേരം ശാന്തിപ്പള്ളയില്‍ നിന്നു വൈറ്റ് വളണ്ടിയര്‍ പരേഡും യുവജനറാലിയും നടക്കും. തുടര്‍ന്ന് കുമ്പള ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
