കാസര്‍കോട്: ചായ ഉണ്ടാക്കിക്കൊടുത്തില്ലെന്നു പറഞ്ഞ് പതിനഞ്ചുകാരിയായ മകളെ മുടിയില്‍ കുത്തിപ്പിടിച്ച് കവിളത്ത് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ അച്ഛനെതിരെ പൊലീസ് കേസെടുത്തു. ബായാര്‍, ബെരിപ്പദവിലെ പെണ്‍കുട്ടിയുടെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. കരുതലും സംരക്ഷണവും നല്‍കേണ്ട പിതാവ് ഇതിനു മുമ്പും സമാനരീതിയില്‍ മകളുടെ കവിളത്ത് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നതായി മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
