ഹൈദരാബാദ്: ലഹരിക്കായി വേദനസംഹാരി ഗുളിക പൊടിച്ചു ഉപ്പു വെള്ളത്തിൽ കലക്കി കുത്തിവച്ച 17 വയസ്സുകാരൻ മരിച്ചു. 2 പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.മൂവരും ചേർന്ന് ഗുളികകൾ പൊടിച്ചു ഉപ്പുവെള്ളത്തിൽ കലക്കി ശരീരത്തിലേക്കു കുത്തിവയ്ക്കുകയായിരുന്നു. പിന്നാലെ അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് 17 വയസ്സുകാരൻ മരിച്ചത്.അതിനിടെ മരിച്ചയാളുടെ കുടുംബത്തിന്റെ പരാതിയിന്മേൽ ഇവർക്കു വേദനസംഹാരി മരുന്നുകൾ നൽകിയ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ സ്റ്റോർ ഉടമയും സഹായിയുമാണ് അറസ്റ്റിലായത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയതിനാണ് നടപടി. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
