കരിവെള്ളൂര്‍: കരിവെള്ളൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എംഎം ഹൗസില്‍ താമസിക്കുന്ന എംഎം നാരായണന്‍ മാസ്റ്റര്‍(എംഎംഎന്‍ കരിവെള്ളൂര്‍-90) അന്തരിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ദീര്‍ഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും സേവനം ചെയ്തിരുന്നു. തെക്കെ മണക്കാട് എവി സ്മാരക വായനശാല പ്രസിസണ്ട്, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി, സിപിഎം തെക്കെ മണക്കാട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കഥ, കവിത, നോവല്‍, ആത്മകഥ എന്നീ സാഹിത്യ ശാഖകളിലായി എട്ടോളം സാഹിത്യ സൃഷ്ടികള്‍ രചിച്ചിട്ടുണ്ട്. പട്ടമഹിഷി(കവിത), മണ്ണില്‍വിരിയും സ്വപ്‌നങ്ങള്‍(കവിത), ആരും ഒറ്റയ്ക്കല്ല അഥവാ ഒരുമഴവില്‍ക്കാവടി(കഥകള്‍) തുടങ്ങിയ ഇദ്ദേഹത്തിന്റെ കൃതികളാണ്. ഭാര്യ: നൂഞ്ഞിയില്‍ മഠത്തില്‍ ഗൗരി പിള്ളയാര്‍തിരിയമ്മ. മക്കള്‍: എന്‍എം ദേവതോഷ്, എന്‍എം പവിത്രചന്ദ്രന്‍ (റിട്ട.അധ്യാപകന്‍ കാഞ്ഞങ്ങാട്), എന്‍.എം ശ്രീരേഖ(അധ്യാപിക, ചീമേനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), എന്‍എം ഹേമലത (അധ്യാപിക, അരിയില്‍ ഈസ്റ്റ് എല്‍പി സ്‌കൂള്‍), എന്‍എം വിജയകുമാര്‍(പരിയാരം മെഡിക്കല്‍ കോളേജ്). മരുമക്കള്‍: സി ഉഷാ നന്ദിനി, കെഇ ബിന്ദു(അധ്യാപിക, രാജാസ് എച്ച് എസ് എസ് നീലേശ്വരം), കെ അക്ഷയന്‍(റിട്ട. അധ്യാപകര്‍ മലപ്പുറം), എസ്.കെ നളിനാഷന്‍ (റിട്ട.ഹെഡ് മാസ്റ്റര്‍ മൂത്തേടത്ത് എച്ച് എസ് എസ് തളിപ്പറമ്പ), ഡോ.കെ പി സ്മിത (ഗവ. ഹോസ്പിറ്റല്‍ ചെറുവത്തൂര്‍).
