കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് 4 വയസ്സുകാരന്‍ മരിച്ചു

മറയൂര്‍: ഇടുക്കിയില്‍ വീടിനു സമീപം കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണു 4 വയസ്സുകാരന്‍ മരിച്ചു. കാന്തല്ലൂര്‍ പെരുമലയില്‍ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകന്‍ ശരവണശ്രീയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
കളിക്കുന്നതിനിടെ വീടിനു സമീപത്തെ കുഴിയില്‍ കെട്ടി കിടന്ന വെള്ളത്തിലേക്കു കുട്ടി വീഴുകയായിരുന്നു.
സഹോദരിമാരായ ജയശ്രീ, യുവശ്രീ എന്നിവര്‍ക്കൊപ്പമാണ് ശരവണശ്രീ കളിച്ചു കൊണ്ടിരുന്നത്. ഇടയ്ക്ക് സഹോദരിമാര്‍ കളി മതിയാക്കി വീട്ടിലേക്കു പോയി. ഇതിനിടയില്‍ കുട്ടിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴിയില്‍ വീണു കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page