മംഗളൂരു: തെക്കന്‍ കുടകിലെ ഹത്തൂരില്‍ സമീപം ലോറിയും ഒംമ്നി വാനും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. ബി. ഷെട്ടഗേരി ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ഡി. പുണ്ഡരീകാക്ഷയുടെ ഭാര്യ ലളിത (70), മകന് സുദര്‍ശന (42) എന്നിവരാണ് മരിച്ചത്. മൈസൂരുവിലേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറിയും ഗോണിക്കോപ്പലില്‍ നിന്ന് ബി. ഷെട്ടിഗേരിയിലേക്ക് പോവുകയായിരുന്ന ഓംമ്നി കാറും നേര്‍ക്കുനേരെ കൂട്ടിയിടിച്ചാണ് അപകടം. കൂട്ടിയിടിയില്‍ ഓംമ്നി വാനിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.
ലോക്കല്‍ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.
