കുമ്പള: ദിന രാത്രങ്ങളെ ഭക്തി സാന്ദ്രമാക്കി, പത്ത് നാള്‍ നീണ്ടു നിന്ന ആരിക്കാടി കടവത്ത് മഖാം ഉറൂസിന് നാളെ സമാപനമാകും. സമാപനത്തിലേക്കടുക്കുമ്പോള്‍ ആളുകളെ കൊണ്ട് ഉറൂസ് നഗരി നിറഞ്ഞു.
കഴിഞ്ഞ ദിവസം വിശ്വസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രിയില്‍ മത പ്രഭാഷണം കേള്‍ക്കുവാനും ഷഹീദ് അറബി വലിയുള്ളാഹി ദര്‍ഗാ ഷരീഫില്‍ പുണ്യം കരസ്ഥമാക്കാനുമെത്തുന്ന ആയിരകണക്കിന് ആളുകള്‍ ആത്മസായുജ്യത്തോടെയാണ് മടങ്ങുന്നത്. ദക്ഷിണ കര്‍ണാടകയില്‍ നിന്നടക്കമുള്ള വിശ്വാസികള്‍ ഉറൂസ് നഗരിയില്‍ എത്തിയിരുന്നു. ഇവരില്‍ വിവിധ ജാതി മതസ്ഥരുമുണ്ട്.
പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി ഞായറാഴ്ച ഉറൂസിന് സമാപനമാകും.
മതപ്രഭാഷണങ്ങളിലും ആത്മീയ സംഗമങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ പ്രമുഖരാണ് എത്തിയത്.
ശനിയാഴ്ച രാത്രി സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ പ്രാത്ഥന നടത്തും.
നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നടത്തും.
