കാസര്‍കോട്: വീട്ടില്‍ നിന്നു മറ്റൊരു വീട്ടിലേക്ക് താമസം മാറുന്ന സമയം രണ്ടേകാല്‍ ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി. നെല്ലിക്കുന്ന്, ബെണ്ടിച്ചാല്‍ ഹൗസിലെ റുകുനുദ്ദീന്‍ (28) നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഏതാനും ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്‍ താമസിച്ചു കൊണ്ടിരുന്ന വാടക വീട്ടില്‍ നിന്നു നെല്ലിക്കുന്ന്, കോളിന്റടിയിലെ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരുന്നു. വീട്ടുസാധനങ്ങളെല്ലാം ഒരു ടെമ്പോയില്‍ കയറ്റുകയും സാധനങ്ങള്‍ക്കൊപ്പം രണ്ടേ കാല്‍ ലക്ഷം രൂപ അടങ്ങിയ ബാഗും വച്ചിരുന്നുവെന്നു പറയുന്നു. സാധനങ്ങള്‍ ഇറക്കിയപ്പോഴാണ് പണമടങ്ങിയ ബാഗ് കാണാനില്ലാത്ത വിവരം അറിഞ്ഞത്. ടെമ്പോ ഡ്രൈവറോടു ചോദിച്ചപ്പോള്‍ കണ്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
