കാസര്‍കോട്: യാത്രക്കാരെ വട്ടം കറക്കിയ സ്ഥലനാമ ബോര്‍ഡ് മാറ്റി സ്ഥാപിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുമ്പളയില്‍ സ്ഥാപിച്ച ബോര്‍ഡാണ് ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ മാറ്റി സ്ഥാപിച്ചത്. കാസര്‍കോട്-മംഗ്‌ളൂരു പാതയിലെ കുമ്പളയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ റോഡ് ഇല്ലാത്ത ഭാഗത്തേക്കാണ് സീതാംഗോളിയിലേക്കുള്ള സൂചിക സ്ഥാപിച്ചിരുന്നത്.

മംഗ്‌ളൂരു ഭാഗത്തേക്കു കാസര്‍കോട് എന്നുമാണ് ബോര്‍ഡില്‍ സൂചിപ്പിച്ചിരുന്നത്. മംഗ്‌ളൂരു ഭാഗത്തു നിന്നു എത്തുന്ന വാഹനങ്ങള്‍ക്കു വേണ്ടിയാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ബോര്‍ഡ് സ്ഥാപിക്കുമ്പോള്‍ ദിശ മാറിയതാണ് പ്രശ്‌നമായത്. ഇതു സംബന്ധിച്ച് ‘കാരവല്‍ മീഡിയ’ വ്യാഴാഴ്ച സചിത്ര വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അബദ്ധം പിണഞ്ഞ കാര്യം തിരിച്ചറിഞ്ഞ് ബോര്‍ഡ് ശരിയായ രീതിയില്‍ സ്ഥാപിച്ചത്.