കാസര്‍കോട്: മാനവരക്ഷയ്ക്കായി കുരിശില്‍ ജീവന്‍ അര്‍പ്പിച്ച ക്രിസ്തുവിന്റെ ഉദാത്തമായ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ദേവാലയങ്ങില്‍ ദുഃഖവെള്ളിയുടെ തിരുകര്‍മ്മങ്ങള്‍ നടക്കുന്നു.പീഡനാനുഭവ ചരിത്രവായനയും പീഡനാനുഭവദിനത്തിന്റെ സന്ദേശവും പരിഹാര പ്രദിക്ഷിണവുമാണ് പ്രധാന പരിപാടികള്‍.
നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിന്റെ ചൈതന്യത്തിലേക്ക് കടന്ന വിശ്വാസ സമൂഹം ക്രൂശിതനു പിന്നാലെ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളെയും ധ്യാനിച്ചാണ് പരിഹാര പ്രദക്ഷിണം നടത്തുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടക്കും.
ശനിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനകളും വെഞ്ചരിപ്പും നടക്കും. ഉയിര്‍പ്പു ശുശ്രൂഷകള്‍ക്ക് ശനിയാഴ്ച രാത്രി തുടക്കമാകും.
