-പി പി ചെറിയാന്‍
ഹ്യൂസ്റ്റന്‍:2021 ജൂണ്‍ 30 ന് തെക്കുപടിഞ്ഞാറന്‍ ഹ്യൂസ്റ്റണ് അപ്പാര്‍ട്ട്മെന്റില്‍ ദമ്പതികളെയും അവരുടെ 6 വയസ്സുള്ള മകളെയും വെടിവെച്ചു കൊലപ്പെടുത്തിയ 28 കാരനായ സേവ്യര്‍ ഡേവിസിനെ വധശിക്ഷയ്ക്ക് വിധിച്ചു.ഫോണ്ട്രെന്‍ റോഡിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ രാത്രി 10:30നാണ് ഭയാനകമായ കുറ്റകൃത്യം നടന്നത്.
ദമ്പതികളുടെ 10 വയസ്സുള്ള മകള്‍ക്കും വെടിയേറ്റുവെങ്കിലും പക്ഷേ മരിച്ചതായി അഭിനയിച്ചുകൊണ്ട് അവള്‍ രക്ഷപ്പെട്ടു. ഡേവിസിനെതിരെ തുടക്കത്തില്‍ മൂന്ന് വധശിക്ഷാ കൊലപാതക കുറ്റങ്ങളും രണ്ട് ഗുരുതരമായ ആക്രമണ കുറ്റങ്ങളും ചുമത്തിയിരുന്നു. ഫോണ്ട്രെനിലെ ടോട്ടോറോ പ്ലേസ് അപ്പാര്‍ട്ട്മെന്റിലെ വീടിനുള്ളില്‍ വെച്ച് ഡൊണാവിയ ലാഗ്വേ (29), ഗ്രിഗറി കാര്‍ഹീ (35), അവരുടെ 6 വയസ്സുള്ള മകള്‍ ഹാര്‍മണി കാര്‍ഹീ എന്നിവരെ വെടിവച്ചതായി ഡേവിസ് കോടതിയില്‍ സമ്മതിച്ചു.
പ്രോസിക്യൂട്ടര്‍മാര്‍ വധശിക്ഷ ആവശ്യപ്പെട്ടു. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ജൂറി അതു സമ്മതിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച ഡേവിസിന് വധശിക്ഷ വിധിച്ചു.