കാസര്‍കോട്: മുന്‍ വിരോധം കാരണമാണെന്നു പറയുന്നു. യുവാവിന്റെ പല്ലു അടിച്ചു കൊഴിക്കുകയും മറ്റൊന്നു പൊട്ടിക്കുകയും ചെയ്തതായി പരാതി. കാറഡുക്ക, പള്ളപ്പാടി, പൊടിക്കളയിലെ അബൂബക്കര്‍ സിനാനി(20)ന്റെ പരാതിയില്‍ ഒമ്പതു പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മിച്ചു, ബാത്തിഷ, കണ്ടാല്‍ അറിയാവുന്ന മറ്റു ഏഴുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബുധനാഴ്ച രാത്രി 10.30മണിയോടെ കര്‍മ്മന്തൊടിയിലെ കാവേരി സിനിമാ തീയേറ്ററിനു സമീപത്താണ് സംഭവം. ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് അക്രമം.
