കാസര്‍കോട്: വൃക്ക രോഗത്തെ തുടര്‍ന്ന് ഡയാലിസിസിനു വിധേയനായി വരികയായിരുന്ന ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം, ചായ്യോത്ത്, ചൂരിപ്പാറ പള്ളിയത്തെ കുഞ്ഞിക്കണ്ണന്റെ മകന് പി ബാലന് (52) ആണ് ജീവനൊടുക്കിയത്. ചോയ്യങ്കോട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായിരുന്നു. അസുഖത്തില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നു പറയുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു.
ഭാര്യ: ഷീജ (ഖാദി തൊഴിലാളി). മക്കള്‍: ആതിര, ആദിദേവ്. മരുമകന്: അഭിലാഷ്. സഹോദരന്: ശിവദാസ്.
