ചൂതാട്ടക്കേസ്: ന്യൂജേഴ്സി കൗണ്‍സില്‍മാന്‍ ആനന്ദ് ഷാ അറസ്റ്റില്‍

-പി പി ചെറിയാന്‍

പ്രോപ്‌സെക്റ്റ് പാര്‍ക്ക്, ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രോസ്പെക്റ്റ് പാര്‍ക്കില്‍ നിന്നു രണ്ട് തവണ കൗണ്‍സിലറായ ആനന്ദ് ഷായെ, വന്‍കിട ചൂതാട്ട പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്.
ഈ വര്‍ഷം വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന ഷാ, റാക്കറ്റിംഗ്, ചൂതാട്ട കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, മറ്റ് അനുബന്ധ കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തിയ 39 വ്യക്തികളില്‍ ഒരാളാണ്.
യുഎസിലെ ഏറ്റവും കുപ്രസിദ്ധമായ ഇറ്റാലിയന്‍-അമേരിക്കന്‍ മാഫിയ ഗ്രൂപ്പുകളില്‍ ഒന്നായ ലൂച്ചീസ് ക്രൈം ഫാമിലിയുമായി സഹകരിച്ച് ഷാ നിയമവിരുദ്ധ പോക്കര്‍ ഗെയിമുകളും ഒരു ഓണ്‍ലൈന്‍ സ്പോര്‍ട്സ്ബുക്കും കൈകാര്യം ചെയ്തതായി അധികൃതര്‍ പറയുന്നു.
ചൂതാട്ട സംഘത്തില്‍ ഷായുടെ പങ്കാളിത്തം പ്രത്യേകിച്ച് പ്രോസ്പെക്റ്റ് പാര്‍ക്കിലെ ധനകാര്യം, സാമ്പത്തിക വികസനം, ഇന്‍ഷുറന്‍സ് എന്നിവയില്‍ അദ്ദേഹത്തിന്റെ പങ്ക് ജനങ്ങളെ അമ്പരപ്പിക്കുന്നുണ്ടെന്നു ന്യൂജേഴ്സി അറ്റോര്‍ണി ജനറല്‍ മാത്യു പ്ലാറ്റ്കിന്‍ ചൂണ്ടിക്കാട്ടി.
ഷാ അഹമ്മദാബാദുകാരനാണ്. ന്യൂജേഴ്സിക്ക് ചുറ്റുമുള്ള പിസ്സ, സാന്‍ഡ്വിച്ച് ഫ്രാഞ്ചൈസികളില്‍ നിന്ന് പണം സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ചൂതാട്ട സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരു ഇന്ത്യന്‍ അമേരിക്കക്കാരന്‍ ഫ്‌ലോറിഡയിലെ ലോങ്വുഡില്‍ നിന്നുള്ള സമീര്‍ എസ്. നദ്കര്‍ണി (48) ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page