തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ടൊവിനോ തോമസ്. എആര്‍എം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് അവാര്‍ഡ്. സൂക്ഷ്മദര്‍ശിനിയിലൂടെ നസ്രിയ നസീമും തിയേറ്റര്‍- ദ മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റിമ കല്ലിങ്കലും മകിച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനംചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. അപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി മികച്ച സംവിധായികയുമായി. ഡോ. ജോര്‍ജ് ഓണക്കൂര്‍ ആയിരുന്നു ജൂറി ചെയര്‍മാന്‍. സംഗീത സംവിധായകന്‍: രാജേഷ് വിജയ് (മായമ്മ).
പിന്നണി ഗായകന്‍: മധു ബാലകൃഷ്ണന്‍ (ഓം സ്വസ്തി…ചിത്രം: സുഖിനോ ഭവന്തു). ഗാനരചയിതാവ്: വാസു അരീക്കോട് (രാമുവിന്റെ മനൈവികള്‍), വിശാല്‍ ജോണ്‍സണ്‍ (പ്രതിമുഖം). ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണനാണ് ചലച്ചിത്ര രത്‌നം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. മികച്ച സഹനടന്‍: സൈജു കുറുപ്പ് (ചിത്രം: ഭരതനാട്യം, ദ തേഡ് മര്‍ഡര്‍,സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍), അര്‍ജ്ജുന്‍ അശോകന്‍ (ചിത്രം:ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി),മികച്ച സഹനടി : ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), ചിന്നു ചാന്ദ്നി (ചിത്രം വിശേഷം)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ജാഫര്‍ ഇടുക്കി (ചിത്രം ഒരുമ്പെട്ടവന്‍, ഖല്‍ബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി), ഹരിലാല്‍ (ചിത്രം കര്‍ത്താവ് ക്രിയ കര്‍മ്മം, പ്രതിമുഖം), പ്രമോദ് വെളിയനാട് (ചിത്രം: തീയറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടല്‍)
