സൗദിയിൽ കണ്ണൂർ സ്വദേശിയായ മൂന്നു വയസ്സുകാരൻ ഭക്ഷ്യ വിഷബാധയേറ്റു മരിച്ചു

സൗദി: ഭക്ഷ്യ വിഷബാധയെ തുടർന്ന് കണ്ണൂർ വള്ളിത്തോട് സ്വദേശിയായ മൂന്ന് വയസുകാരൻ സൗദിയിൽ മരിച്ചു. വള്ളിത്തോട് സ്വദേശി ശംസുദ്ദീൻ ആമ്പിലോത്തിൻ്റെ മകൻ മുഹമ്മദ് ആദമാണ് മരിച്ചത്. പെരുന്നാൾ ദിനത്തിൽ മദീനയിൽ നിന്ന് മടങ്ങുമ്പോൾ കേരള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ആരോഗ്യ പ്രശ്നമുണ്ടായതെന്ന് കുടുബം പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സൗദി സന്ദർശനത്തിനായി മദീനയിൽ എത്തിയതായിരുന്നു ശംസുദ്ദീന്റെ കുടുംബം. ഉംറ നിർവഹിച്ചു മടങ്ങുമ്പോഴായിരുന്നു ഭക്ഷണം കഴിച്ചത്. സഹയാത്രികർക്കും കുടുംബത്തിനും ആരോഗ്യ പ്രയാസം നേരിട്ടിരുന്നു. മരിച്ച ആദമിൻ്റെ സഹോദരൻ ആരോഗ്യ പ്രയാസങ്ങൾ കാരണം കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സൗദിയിൽ നടപടിക്രമങ്ങളും നിയമനടപടിയും പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം നാട്ടിൽ എത്തിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ട് യുവാവ് കൊല്ലപ്പെട്ടത് തലയുടെ പിന്‍ഭാഗത്ത് കഴുത്തോട് ചേര്‍ന്ന് ശക്തമായി അടിയേറ്റതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; രക്ഷപ്പെടുന്നതിനിടയില്‍ പിടിയിലായവരടക്കം 11 പേരെ ചോദ്യം ചെയ്യുന്നു

You cannot copy content of this page