കാസർകോട്: കടയിൽ സാധനം വാങ്ങാൻ എത്തിയ പതിനൊന്നു കാരിയെ പീഡിപ്പിച്ച കേസിൽ കട ഉടമക്ക് 95 വർഷം കഠിനതടവും 3.75 ലക്ഷം രൂപ പിഴയും. മൊഗ്രാൽ നാങ്കി കടപ്പുറം സ്വദേശി അന്തായി എന്ന അബ്ദുൽ റഹ്മാനെ(59)യാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസം കൂടി കഠിനതടവ് അനുഭവിക്കണം. കടയിൽ എത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ റെയിൽവേ ട്രാക്കലിട്ടു കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണ പീഡിപ്പിച്ചതെന്നാണ് കേസ്. കുമ്പള എസ്സിയായിരുന്നു വി കെ അനീഷാണ് ആദ്യം കേസ് അന്വേഷിച്ചത്. സിഐയായിരുന്ന പി പ്രമോദ് ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് സ്കൂട്ടർ എ കെ പ്രിയ ഹാജരായി.
