പാലക്കാട്: മങ്കര മഞ്ഞക്കരയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കല്‍ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവമെങ്കിലും പുറത്തറിയുന്നത് വെള്ളിയാഴ്ചയായിരുന്നു. വീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവം നടക്കുമ്പോള്‍ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്നതായി കണ്ട ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി. വയറിങിലെ അപാകത മൂലമാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
