മലപ്പുറം: കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ (4)ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും മുറ്റത്തു നില്‍ക്കുകയായിരുന്ന സ്ത്രീക്കും പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഓട്ടോ മാറ്റിക് കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പിന്നോട്ടെടുക്കുന്നതിനിടയില്‍ പെട്ടെന്ന് അമിത വേഗത ഉണ്ടായതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നു. പരിക്കേറ്റ സ്ത്രീകളില്‍ ഒരാളുടെ നില ഗുരുതരമാണ്.
