കാസർകോട്: മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എംബിബിഎസ് വിദ്യാർഥിനിയായ മകളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മാതാവ് പി.പി.ഗീത മുഖ്യമന്ത്രിക്ക് പരാതി നൽകി.ഉദിനൂർ തടിയൻകൊവ്വലിലെ പി.പി.അമ്പിളിയെ ഈ മാസം 5ന് ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോസ്‌റ്റൽ മുറിയിൽ ഒപ്പമുള്ളവരും വാർഡനും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായും പുറ ത്തുപറഞ്ഞാൽ പഠനം തടസ്സപ്പെടുത്തുമെന്നു ഭീ ഷണിപ്പെടുത്തുന്നതായും അമ്പിളി പറഞ്ഞതായി പരാതിയിൽ പറയുന്നു. രാത്രി 11ന് മരിച്ചെന്നാണ് കു ടുംബത്തിനു കോളേജിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ അമ്പിളി പുലർച്ചെ 2.12 വരെഫോൺ ഉപയോഗിച്ചതായി തെളിവുണ്ടെന്ന് പരാതിയിൽ പറയുന്നു. വിദ്യാർഥിനിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ കൃത്യമായി അന്വേഷിക്കണമെന്നും ജില്ലാ പ്രസിഡന്റ് പി.സി സുബൈദ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി.ബിന്ദു, സുമതി മാട ക്കാൽ, വി.ലത, ഇ.വി.ചിത്ര എന്നിവർ ആവശ്യപ്പെട്ടു.
