കാസര്‍കോട്: നിര്‍ത്താതെയുള്ള ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോകും വഴി യുവതി മരിച്ചു. മാന്യ, ഉള്ളോടി, പുളിപ്പറമ്പിലെ സതീഷിന്റെ ഭാര്യ സവിത (42)യാണ് മരിച്ചത്. കഫക്കെട്ടും നിര്‍ത്താതെയുള്ള ചുമയും കാരണം അസ്വസ്ഥത പ്രകടിപ്പിച്ച സവിതയെ ബുധനാഴ്ച പുലര്‍ച്ചെ ചെങ്കളയിലെ ഇകെ നയനാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അതിനു മുമ്പു തന്നെ യുവതി മരണപ്പെട്ടതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കടമ്പാര്‍ക്കട്ടയിലെ ശങ്കര-കമല ദമ്പതികളുടെ മകളാണ് സവിത. മക്കള്‍: അനുപ്രിയ, ആരാധ്യ. സഹോദരങ്ങള്‍: ശാന്തി, രവി, ശാരദ, അശോക.
