കാസര്‍കോട്: പ്രതിശ്രുത വധുവിനെ കാണാന്‍ എത്തിയ പ്രതിശ്രുത വരനെയും സുഹൃത്തിനെയും കയ്യേറ്റം ചെയ്യുകയും തടയാന്‍ ശ്രമിച്ച യുവതിയെയും മാതാവിനെയും ചീത്ത വിളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ബംബ്രാണ, പൂക്കട്ടയിലെ 18കാരിയുടെ പരാതി പ്രകാരം നസീര്‍, റഫീഖ്, മുഫീദ്, ബാദിഷ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
പ്രതിശ്രുതവധു താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് പ്രതിശ്രുത വരനായ ഉബൈസും സുഹൃത്തും വന്നത് അനാവശ്യത്തിനാണെന്നു പറഞ്ഞു തടഞ്ഞുവച്ചു അക്രമിക്കുകയായിരുന്നുവെന്നു യുവതി പരാതിയില്‍ പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച പ്രതിശ്രുത വധുവിനെയും മാതാവിനെയും അടിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നുവെന്നും കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
