കാസര്‍കോട്: ജ്വല്ലറി ജീവനക്കാരി ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്‍ സീറ്റിലിരുന്ന് ശല്യം ചെയ്തതായി പരാതി. യുവതി നല്‍കിയ പരാതി പ്രകാരം നീലേശ്വരം, ചായ്യോത്ത് സ്വദേശിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരാണ് ഇരുവരും. രാത്രി 9.30 മണിയോടെയാണ് ഇരുവരും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയത്. യുവാവ് ബൈക്കിലും യുവതി സ്‌കൂട്ടറിലുമാണ് വീടുകളിലേക്ക് യാത്ര തിരിച്ചത്. മേല്‍പ്പറമ്പില്‍ എത്തിയപ്പോള്‍ യുവാവ് ഓടിച്ചിരുന്ന ബൈക്ക് യുവതിയുടെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തു. തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയ ശേഷം യുവതി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ചാടിക്കയറി പിന്‍സീറ്റില്‍ ഇരുന്നു. സ്‌കൂട്ടര്‍ ഓടിക്കൊണ്ടിരിക്കെ യുവതിയെ ശല്യം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കേസെടുത്ത മേല്‍പ്പറമ്പ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
