സ്‌നേഹബന്ധത്തില്‍ നിന്നു പിന്മാറിയ വിരോധം: അരിവാളുമായി വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം; എലിവിഷം കഴിച്ച നീലേശ്വരം, തൈക്കടപ്പുറം സ്വദേശിനിയുടെ നില അതീവ ഗുരുതരം

കണ്ണൂര്‍: സ്‌നേഹബന്ധത്തില്‍ നിന്നു പിന്മാറിയതിലുള്ള വിരോധത്തില്‍ വാടകവീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ അരിവാള്‍ കൊണ്ട് ആക്രമിച്ചു. അരിശം തീരാഞ്ഞ അക്രമി വീട്ടിലെ ടി.വി അടക്കമുള്ള ഗൃഹോപകരണങ്ങള്‍ തകര്‍ത്തു. അക്രമത്തില്‍ മനംനൊന്തും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് യുവതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഗുരുതര നിലയിലായ ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കണ്ണൂര്‍ സിറ്റി പൊലീസ് അക്രമിക്കെതിരെ കേസെടുത്തു. തൈക്കടപ്പുറം, മരക്കാപ്പ് കടപ്പുറം സ്വദേശിനിയും കണ്ണൂര്‍ എടക്കാട്, കാട്ടുകച്ചേരിയില്‍ താമസക്കാരിയുമായ 30കാരിയുടെ പരാതി പ്രകാരം കക്കാട് സ്വദേശിയായ വിനീതിനെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ-‘പരാതിക്കാരിയായ യുവതിയും മകനും അമ്മയ്‌ക്കൊപ്പം കാഞ്ഞിരയിലെ വാടക വീട്ടിലാണ് താമസം. നേരത്തെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിനീതുമായി സ്‌നേഹബന്ധത്തിലായിരുന്നു യുവതി. ഈ ബന്ധത്തില്‍ നിന്നു യുവതി പിന്നീട് പിന്മാറി. ഈ വിരോധത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെ അരിവാളുമായി എത്തിയ വിനീത് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈ കൊണ്ട് നെറ്റിയില്‍ ഇടിച്ചു പരിക്കേല്‍പ്പിച്ചു. ഇതിനു ശേഷം ടി.വി അടക്കമുള്ള ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ത്ത് 20,000 രൂപയുടെ നഷ്ടം വരുത്തി. പ്രതി ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നതിനു എലിവിഷം കഴിക്കുകയായിരുന്നു.’

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന
മംഗ്ളൂരു വിമാന താവളത്തിൽ നിന്നു മടങ്ങിയ കാർ കാഞ്ഞങ്ങാട്ട് റോഡരുകിൽ നിറുത്തിയിരുന്ന കാറിലിടിച്ചു; മുന്നോട്ട് നീങ്ങിയ കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി കത്തി, കുതിച്ചെത്തിയ ഫയർഫോഴ്സ് ഒഴിവാക്കിയത് വൻ ദുരന്തം

You cannot copy content of this page