കാസര്‍കോട്: അഞ്ച് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. തളങ്കര, കുന്നിലെ അബ്ദുല്‍ റിയാസി (45)നെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് പ്രശോഭും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി 12 മണിയോടെ തളങ്കരയിൽ വച്ചാണ് അറസ്റ്റ്.
എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ് കുമാര്‍, സി.കെ.വി സുരേഷ്, സി.ഇ.ഒമാരായ നൗഷാദ്, സോനു സെബാസ്റ്റിയന്‍, അശ്വതി എന്നിവരും ഉണ്ടായിരുന്നു.
