മംഗ്ളൂരു: സഹോദരങ്ങളായ യുവതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഉഡുപ്പിക്കു സമീപത്തെ ഹിരിയടുക്കയിലെ മഞ്ജുള (24), മല്ലിക (18) എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കും കന്നഡ, തുളു ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ട്.
ഏപ്രില്‍ ഒന്നിനു രാവിലെ വീട്ടില്‍ നിന്നു പുറത്തേക്കു പോയതായിരുന്നു മഞ്ജുളയും മല്ലികയും. അതിനു ശേഷം തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഹിരിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്.
