വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട: വാടക വീട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങിമരിച്ചു.
പത്തനംതിട്ട വല്യന്തിയിലെ അപ്പുനാരായണന്‍ (70), ഭാര്യ രാജമ്മ (65) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരുമകളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് അവര്‍ക്കു യാതൊരു സൂചനയും ലഭിച്ചില്ലെന്നു പറയുന്നു. റേഡിയോയില്‍ ഉച്ചത്തില്‍ പാട്ടു വച്ച ശേഷമായിരുന്നു ആത്മഹത്യ. റേഡിയോ ഉച്ചത്തില്‍ പാടിയിരുന്നതു കൊണ്ട് മറ്റൊരു ഒച്ചപ്പാടും അവര്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നു പറയുന്നു. മരണകാരണം അറിവായിട്ടില്ല. പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page