ചെന്നൈ: തമിഴ്നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി ആനന്ദന് (92) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകള്‍: മുന്‍ തെലങ്കാന ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ തമിഴിസൈ.
കന്യാകുമാരി ജില്ലയിലെ കുമാരിമംഗലത്തില് ജനിച്ച ആനന്ദന് കാമരാജിന്റെ നയങ്ങളില്‍ ആകൃഷ്ടനായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
1977ല്‍ നാഗര്‍കോവില്‍ മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലെത്തി. ആദ്യമായി ലോക്സഭയില്‍ തമിഴില്‍ സംസാരിച്ച എംപിയായിരുന്നു ആനന്ദന്. 1980ല്‍ ഗാന്ധി കാമരാജ് ദേശീയ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. 1980,1984 തിരഞ്ഞെടുപ്പുകളില്‍ ഈ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു നിയമസഭയിലെത്തി. പിന്നാലെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ആനന്ദന് 1989,1991 തിരഞ്ഞെടുപ്പുകളിലും എംഎല്‍എയായി. 2001 മാര്‍ച്ചില്‍ തൊണ്ടാര്‍ കോണ്‍ഗ്രസെന്ന പാര്‍ട്ടി രൂപീകരിച്ചു. വൈകാതെ മാതൃസംഘടനയില്‍ തിരിച്ചെത്തി. 2021ല്‍ കാമരാജ് പുരസ്കാരം നല്കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു.
