മുംബൈ: കളിപ്പാട്ടം നല്‍കാമെന്ന് പറഞ്ഞ് ആളില്ലാത്ത അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചു പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ 19 കാരനായ പ്രതി ആസിഫ് മന്‍സൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം മൃതദേഹം അപ്പാര്‍ട്ട്മെന്റിലെ ഒന്നാം നിലയിലെ ബാത്റൂമില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിലെ സമീപത്തുള്ള ഓടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളുടെ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി. ആദ്യം അപകടമരണം എന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നവെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്നും കണ്ടെത്തി. അതിനിടെ പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. 10 വയസുകാരിയെ കെട്ടിടത്തിലേക്ക് കൊണ്ടുപോയെന്ന് കൂട്ടുകാരിയായ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തുടര്‍ച്ചയായ ചോദ്യംചെയ്യലിന് ശേഷം പ്രതി കുറ്റം സമ്മതിച്ചു.
