പതിനാറുകാരിയായ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 55 കാരനായ പിതാവ് അറസ്റ്റില്‍

മംഗ്‌ളൂരു: പതിനാറുകാരിയായ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷക്കാലമായി പീഡിപ്പിച്ച 55 കാരനായ പിതാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ഗദഗ് ജില്ലയിലെ മുള്‍ഗുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനാണ് അറസ്റ്റിലായത്. ഗര്‍ഭിണിയായ പെണ്‍കുട്ടി ഗദഗിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വര്‍ഷം മുമ്പാണ് വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് പെണ്‍കുട്ടി ആദ്യമായി പീഡനത്തിനിരയായത്. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷവും നിരവധി തവണ പീഡനം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ആശുപത്രി അധികൃതര്‍ അറിയിച്ചതു പ്രകാരം മുള്‍ഗുണ്ട് പൊലീസെത്തി പെണ്‍കുട്ടിയില്‍ നിന്നു വിശദമായ മൊഴിയെടുത്ത ശേഷമാണ് പിതാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page