പത്തനംതിട്ട: പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ആര്‍ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തി. കഴിഞ്ഞ ഒരുമാസത്തോളമായി രതീഷ് അനധികൃതമായി അവധിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതേത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി മേലധികാരികള്‍ക്ക് രതീഷിനെതിരേ റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിനിടെയാണ് അദ്ദഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
