കോഴിക്കോട്: തൂണേരിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളേറ്റ നിലയില്‍ കണ്ട വിദ്യാര്‍ഥിനി ആശുപത്രിയില്‍ മരിച്ചു. കൈതേരിപ്പൊയില്‍ കാര്‍ത്തിക(20) ആണ് മരിച്ചത്. മാഹി മഹാത്മാഗാന്ധി ഗവ.കോളേജ് ബി.എസ്.സി ഫിസിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വിദ്യാര്‍ഥിനിയെ മുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാദാപുരം ഗവ.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥിനി സ്വയം തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുകുമാരന്റെയും ശോഭ വള്ളിയാടിന്റെയും മകളാണ്. ദേവിക സഹോദരിയാണ്.
