കണ്ണൂര്‍: പതിനാറു വയസ്സുള്ള മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഉസ്താദിനെ 187 വര്‍ഷം തടവിനും 9 ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. ആലക്കോട് സ്വദേശിയായ മുഹമ്മദ് റാഫി(37)യെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കണ്ണൂര്‍, പഴയങ്ങാടിക്ക് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. 16കാരിയായ വിദ്യാര്‍ത്ഥിനിക്ക് സ്വര്‍ണ്ണമോതിരം നല്‍കി പ്രലോഭിപ്പിച്ച് വശത്താക്കിയ ശേഷം 2020 മുതല്‍ 2021 വരെ ഒരു വര്‍ഷക്കാലം പീഡിപ്പിച്ചുവെന്നാണ് കേസ്.
വളപട്ടണം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് മുഹമ്മദ് റാഫി പഴയങ്ങാടിയിലെ കേസില്‍പ്പെട്ട് അറസ്റ്റിലായത്.
