എറണാകുളം: ജനതാദള്‍ (യു) നാട്ടിഗ നിയോജക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പി.ജി ദീപക് കൊല്ലപ്പെട്ട കേസിലെ അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ഇവരെ നേരത്തെ വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്.
2015 മാര്‍ച്ച് 24ന് ആണ് ദീപക് കൊല്ലപ്പെട്ടത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്തു പ്രതികളെയും വിചാരണ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് ദീപകിന്റെ കുടുംബവും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.
