ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ പെണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചു അന്വേഷണം

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ പെണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി തസ്ലീമ സുല്‍ത്താനയും ശ്രീനാഥ് ഭാസിയും ചാറ്റ് നടത്തിയത് പെണ്‍സുഹൃത്തിന്റെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം സ്വദേശിനിയാണ് പെണ്‍സുഹൃത്ത്. കഞ്ചാവ് ഇന്ത്യയില്‍ എത്തിച്ചത് ഇവര്‍ വഴിയാണോയെന്ന് സംശയമുണ്ട്. ഈ യുവതി മാസങ്ങള്‍ക്കുമുമ്പ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തസ്ലീമ നടന്റെ പേര് പറഞ്ഞതോടെ കേസില്‍ നടന്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു. വൈകീട്ടോടെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page