നിയമ സഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചുവയ്ക്കുവാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: സുപ്രിംകോടതി; തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി

ന്യൂദെല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചു വയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ക്കു അധികാരം ഇല്ലെന്നു സുപ്രിംകോടതി. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചുവെന്ന ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രിം കോടതി വിധി പറഞ്ഞത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചു വച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സുപ്രിം കോടതി വിധി പറഞ്ഞത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് വീറ്റോ അധികാരം ഇല്ല. ബില്ലുകളില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണം. സര്‍ക്കാരിന്റെ ഉപദേശമനുസരിച്ചായിരിക്കണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളുടെ ആവശ്യത്തിനു വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടുവരുന്നത്. സഭ രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്നും ഭരണഘടനയെ മറി കടക്കുന്ന ബില്ലുകള്‍ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നടപ്പാതയില്‍ ഹൈടെന്‍ഷന്‍ ലൈനില്‍ മുട്ടി നിന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റി; അതിലൊന്നിലുണ്ടായിരുന്ന കിളിക്കൂട്ടിലെ പറക്കമുറ്റാത്ത കിളിക്കുഞ്ഞിനു രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍
ചെങ്കള, നാലാംമൈലില്‍ വീട് കുത്തിത്തുറന്ന് 15 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ മുഹമ്മദ് ഷിഹാബ് അറസ്റ്റില്‍; പുല്ലൂരിലെ പ്രവാസിയുടെ വീട്ടിലെ കവര്‍ച്ചാ ശ്രമത്തിനും തുമ്പായി

You cannot copy content of this page