മുംബൈ: നടന്‍ സെയ്ഫ് അലിഖാന്‍ വ്യവസായിയുടെ മുക്ക് ഇടിച്ചു പൊട്ടിച്ച കേസില്‍ സാക്ഷിയായി തുടര്‍ച്ചയായി ഹാജരാക്കാത്തതിനു നടി മലൈക അറോറയ്‌ക്കെതിരെ മുംബൈ മജിസ്‌ട്രേട്ട് കോടതി രണ്ടാമതും വാറണ്ട് പുറപ്പെടുവിച്ചു.
മാര്‍ച്ച് 15നും കോടതി നടപടികളില്‍ നിന്നു വിട്ടു നിന്നതിനു 5,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് മലൈകയ്‌ക്കെതിരെ കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴും ഹാജരാകാനോ വാറണ്ട് കൈപ്പറ്റാനോ മലൈക തയാറാകാതിരുന്നതോടെയാണ് വീണ്ടും വാറണ്ട് പുറപ്പെടുവിക്കാന്‍ മജിസ്‌ട്രേട്ട് കെ.എസ്. സന്‍വാര്‍ ഉത്തരവിട്ടത്. 2012 ഫെബ്രുവരി 22ന് സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍, മലൈക അറോറ, അമൃത അറോറ എന്നിവര്‍ ഉള്‍പ്പെട്ട സംഘം സൗത്ത് മുംബൈയിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസാണിത്. റസ്റ്ററന്റിലുണ്ടായിരുന്ന ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ ബിസിനസുകാരന്‍ ഇഖ്ബാല്‍ ശര്‍മയെ സെയ്ഫ് മുഖത്തടിച്ചെന്നാണ് കേസ്. ഖാന്റെ സംഘത്തോടു ഉച്ചത്തിലുള്ള സംസാരം അവസാനിപ്പിക്കാന്‍ ശര്‍മ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിനു ഇടയാക്കിയതെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ അറസ്റ്റിലായ സെയ്ഫിനു പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.
