അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്; പ്രത്യേക സമ്മേളനത്തിനു ഇന്ന് അഹമ്മദാബാദിൽ തുടക്കം

അഹമ്മദാബാദ്: പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്ന നിർണായക തീരുമാനങ്ങളെടുക്കാൻ എഐസിസിയുടെ പ്രത്യേക സമ്മേളനത്തിനു അഹമ്മദാബാദിലെ സബർമതി തീരത്ത് ഇന്നു തുടക്കമാകും. രാവിലെ സർദാർ വല്ലഭായ് പട്ടേൽ സ്മാരകത്തിൽ വിപുലമായ പ്രവർത്തകസമിതി യോഗം നടക്കും. വൈകിട്ട് സബർമതി ആശ്രമത്തിൽ നടക്കുന്ന പ്രാർഥന സംഗമത്തിൽ നേതാക്കൾ പങ്കെടുക്കും. സമാപന ദിനമായ ബുധനാഴ്ചയാണ് കൺവൻഷൻ .ഡിസിസി അധ്യക്ഷപദത്തിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള ഭേദഗതികൾ യോഗത്തിൽ പാസായേക്കും. ഇതിന്റെ ഭാഗമായി 862 ഡിസിസി പ്രസിഡന്റുമാരുമായി ദേശീയ നേതൃത്വം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ അനുകൂല ഫലങ്ങൾ തുടർന്നു നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ നിലനിർത്താനാകാത്തതിന്റെ കാരണങ്ങളും പരിശോധിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്കു കൺവെൻഷൻ രൂപം നൽകും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു സമ്മേളനം കൂടുതൽ ചുമതല നൽകുമെന്നും സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page