സിംഗിള്‍ ബെഞ്ച് ഉത്തരവിനു സ്‌റ്റേ; മുനമ്പം ജുഡീഷ്യല്‍ കമ്മീഷനു തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷനു തല്‍ക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി. കമ്മീഷന്‍ പ്രവര്‍ത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലവധിക്കു ശേഷം പരിഗണിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ കമ്മീഷനു തുടരാമെന്നും എന്നാല്‍ കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിന് ഇപ്പോള്‍ നടപ്പാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനു വിധേയമായി മാത്രമേ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പാടുള്ളുവെന്നും കോടതി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page