ഗൃഹനാഥൻ ശ്മശാനത്തിൽ മരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത

കാസർകോട്: ഗൃഹനാഥനെ ശ്മശാനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ കൈതക്കാട്തഖ്‌ നഗറിലെ കെ.എം.സി.ശാഹുൽ ഹമീദ് (60) ആണ് മരിച്ചത്. കൈതക്കാട് അയ്യങ്കാളി സ്‌മാരക കമ്യൂണിറ്റി ഹാളിനു സമീപത്തെ ശ്മശാനത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സഹോദരിക്കൊപ്പം താമസിക്കുന്ന ഇയാൾ വെള്ളിയാഴ്ച‌ ഉച്ചയ്ക്ക് 12ഓടെ വീട്ടിൽ നിന്നിറങ്ങിയ ശേഷം തിരിച്ചെത്തിയിരുന്നില്ല.ചന്തേര പൊലീസ് ഇൻസ്പെക്ടർ കെ.പ്രശാന്ത്, എസ്ഐമാരായ കെ.പി.സതീഷ്, എൻ.കെ. സതീഷ്കുമാർ എന്നിവർ സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നാട്ടുകാരും ബന്ധുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സബൂറ, സാഹിദ, ശബാന, സജാദ്, ഷർബീന.സഹോദരങ്ങൾ: മുഹമ്മദ്‌ കു ഞ്ഞി, അസ്സിനാർ, ആയിഷ, അബ്‌ദുൽ റഹ്‌മാൻ, മുഹമ്മദ് റാഫി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page