കോളേജിലെ ഫെയര്‍വെല്‍ പ്രസംഗത്തിനിടെ 20 കാരി കുഴഞ്ഞുവീണ് മരിച്ചു

കോളേജിലെ വിടവാങ്ങല്‍ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചു. ഇരുപതുകാരിയായ വര്‍ഷ ഖാരാട്ട് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമായത്. മഹാരാഷ്ട്രയിലെ ധാരാശിവ് സിറ്റിയിലാണ് സംഭവം. മഹര്‍ഷി ഗുരുവര്യ ആര്‍ജി ഷിന്‍ഡെ മഹാവിദ്യാലയയിലാണ് സംഭവം നടന്നത്. കോളേജിലെ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ചുറ്റുമുള്ളവര്‍ ഓടിയടുത്ത് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല. എട്ടുവയസ് പ്രായമുള്ളപ്പോള്‍ വര്‍ഷയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ
12 വര്‍ഷമായി യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. വലിയ സ്വപ്നങ്ങളുണ്ടായിരുന്ന മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു വര്‍ഷയെന്നും ഈ വേദന മാറുകയില്ലെന്നും കോളജ് അധികൃതര്‍ കുറിപ്പില്‍ പറഞ്ഞു.
അടുത്തിടേയായി യുവാക്കള്‍ക്കിടയിലെ ഹൃദയാഘാതനിരക്ക് വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹൃദയാഘാത മരണങ്ങള്‍ മൂന്നുവര്‍ഷം കൊണ്ട് കുത്തനെ ഉയര്‍ന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ല്‍ 28,759 2021-ല്‍ 28,413 2022-ല്‍ 32,457 എന്നിങ്ങനെയാണ് കണക്കുകള്‍. വ്യായാമത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോ?ഗ്യം കാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ആരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

You cannot copy content of this page