മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ-ബെംഗളൂരു ആവേശ പോരാട്ടം. ഇന്ത്യൻ പേസർ ജസ്പ്രീത് ബൂംറ മുംബൈ ടീമിൽ തിരിച്ചെത്തുമെന്ന് മാനേജ്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൂംറയെ ബൌണ്ടറിയടിച്ച് സ്വീകരിക്കുമെന്ന ബെംഗളൂരു താരം ടിം ഡേവിഡിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഇരു ടീമുകളുടെയും ആരാധകർ ആവേശക്കൊടുമുടിയീലാണ്. കഴിഞ്ഞ മത്സരങ്ങൾ പരാജയപ്പെട്ട ഇരുടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ബുംറ പരുക്കുമാറി തിരിച്ചെത്തുന്നതോടെ മുംബൈയുടെ ബൌളിങ്ങിനു കരുത്തേറും. എന്നാൽ പരുക്കിനെ തുടർന്ന് കഴിഞ്ഞ കളിയിൽ പുറത്തിരുന്ന രോഹിത് ശർമ്മ ഇന്നു കളിക്കുമോയെന്ന് ഉറപ്പില്ല. കഴിഞ്ഞ കളിയിലും വിക്കറ്റ് നേടിയ മലയാളി സ്പിന്നർ വിഗ്നേഷ് പുത്തൂർ ടീമിൽ ഇടംപിടിച്ചേക്കും.
കഴിഞ്ഞ കളിയിൽ ആദ്യ പരാജയം രുചിച്ച ബെംഗളൂരുവിനു പ്രധാന താരങ്ങളാർക്കും പരുക്കില്ലെന്നതു ആശ്വാസമാണ്.
3 കളികളിൽ 2 വിജയവുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. 4 കളികളിൽ മൂന്നും തോറ്റ മുംബൈ എട്ടാം സ്ഥാനത്തും.
