പ്രമുഖ യക്ഷഗാന കലാകാരനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ എ.ജി നായര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ യക്ഷഗാന കലാകാരനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ കാറഡുക്ക, കരണിയിലെ എ.ജി നായര്‍ (ഐങ്കൂറന്‍ ഗോപാലന്‍ നായര്‍-75) അന്തരിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
യക്ഷഗാനത്തെ മലയാളത്തിലേക്ക് ആദ്യമായി കൊണ്ടുവന്നത് എ.ജി നായര്‍ ആയിരുന്നു. ജില്ലയിലെ കലാ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന എ.ജി നായര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറഡുക്ക, മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, പൊയിനാച്ചി, പറമ്പിലെ ഐങ്കൂറന്‍ ആദി തറവാട് സെക്രട്ടറി എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്യാണത്തില്‍ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ക്യാമ്പയിനു കാഞ്ഞങ്ങാട്ട് തുടക്കം; മധു ബേഡകത്തിന്റെ ഏകപാത്ര നാടകം കണ്ട് കാണികള്‍ വിതുമ്പി

You cannot copy content of this page