കാസര്‍കോട്: കാറില്‍ കടത്തിയ 2.419 ഗ്രാം എംഡിഎംഎയുമായി രണ്ടുയുവാക്കള്‍ പിടിയിലായി. പൈക്ക ബാലനടുക്ക സ്വദേശി പിഎം അഷ്‌റിന്‍ അന്‍വാസ്(32), നീര്‍ച്ചാല്‍ കന്യാപ്പാടി സ്വദേശി എന്‍ ഹമീര്‍(29) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. കാസര്‍കോട് എക്‌സൈസ് റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും ശനിയാഴ്ച പുലര്‍ച്ചേ ഒന്നരയോടെ മായിപ്പാടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. എക്‌സൈസിനെ കണ്ട് പരുങ്ങിയപ്പോള്‍, സംശയം തോന്നിയാണ് കാറിനുള്ളില്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരായ കെവി രഞ്ജിത്, ബി എസ് മുഹമ്മദ് കബീര്‍, പ്രശാന്ത് കുമാര്‍, സിഎം അമല്‍ജിത്ത്, വിടി ഷംസുദ്ദീന്‍, ടിസി അജയ്, വി നിഖില്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവര്‍ പരിശോധനയില്‍ ഉണ്ടായിരുന്നു.
