കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, കസബ, ഹാര്‍ബര്‍ റോഡിലെ മത്സ്യത്തൊഴിലാളിയായ സുരേന്ദ്രന്റെ മകന് ധനശ്യാം (25) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്.
നേരത്തെ ദുബായിയില്‍ ആയിരുന്ന ധനശ്യാം ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കാസര്‍കോട് പൊലീസ് കേസെടുത്തു. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: ശ്യാമിലി, ശിവന്.
